Sunday, June 11, 2023

"സംരക്ഷിതമായ ഖുറാൻ"

(ഒരു സ്വന്തം പരിഭാഷ)

(ബുഖാരി 4987) അനസ് ബിൻ മാലിക് പറയുന്നു: സിറിയയിലെയും ഇറാക്കിലെയും ആളുകൾ അർമീനിയയും അസർബൈജാനും കീഴടക്കാനായി യുദ്ധം ചെയ്യുന്ന കാലത്ത് ഹുദൈഫ ബിൻ അൽ-യമൻ ഉസ്മാന്റെ അടുക്കൽ വന്നു. ഹുദൈഫയെ അവർ (സിറിയക്കാരും ഇറാഖികളും) ഖുറാൻ ഓതുന്നതിലെ വ്യത്യാസങ്ങൾ ഭയപ്പെടുത്തി. അതിനാൽ അദ്ദേഹം ഉസ്മാനോട് പറഞ്ഞു: "ഉസ്മാനേ, വിശ്വാസികളുടെ നേതാവേ, ജൂതരും ക്രിസ്ത്യാനികളും മുൻപ് ചെയ്തത് പോലെ കിത്താബിനെ സംബന്ധിച്ച് വ്യത്യസ്തരാകുന്നതിന് മുൻപ് ഈ ഉമ്മത്തിനെ താങ്കൾ രക്ഷിക്കുക". 

അതിനാൽ ഉസ്മാൻ ഹഫ്സയ്ക്ക് സന്ദേശം അയച്ചു: "ഖുറാന്റെ കയ്യെഴുത്തു രേഖകൾ ഞങ്ങൾക്ക് അയച്ചു തരുക, ഞങ്ങൾ ആ രേഖകൾ സമ്പൂർണ്ണ പ്രതികൾ ആയി ശേഖരിച്ച ശേഷം തിരിച്ചു തരാം". ഹഫ്സ അത് അയച്ചു കൊടുത്തു. ഉസ്മാൻ തുടർന്ന് സഈദ് ബിൻ താബിത്, അബ്ദുല്ല ബിൻ അസ്സുബൈർ, സഈദ് ബിൻ അൽ-അസ്, അബ്ദുറഹ്മാൻ ബിൻ ഹരിത് ബിൻ ഹിഷാം എന്നിവരോട് കയ്യെഴുത്തു രേഖകളെ സമ്പൂർണ്ണ പ്രതികൾ ആയി തിരുത്തി എഴുതാൻ കൽപ്പിച്ചു. 

ഉസ്മാൻ അതിലെ മൂന്ന് ഖുറൈശികളോട് പറഞ്ഞു: "നിങ്ങൾ ഖുറാന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ച് സഈദ് ബിൻ താബിതുമായി വിയോജിക്കുക ആണെങ്കിൽ ആ ഭാഗം ഖുറൈശികളുടെ ഭാഷാശൈലിയിൽ എഴുതുക, കാരണം അവരുടെ ഭാഷയിൽ ആണ് ഖുറാൻ അവതരിച്ചത്."

അവർ അങ്ങനെ ചെയ്തു. അങ്ങനെ പല കോപ്പികൾ അവർ എഴുതി ഉണ്ടാക്കിയപ്പോൾ ഉസ്മാൻ കയ്യെഴുത്തു പ്രതികൾ ഹഫ്സയ്ക്ക് തിരികെ അയച്ചു. ഉസ്മാൻ ഓരോ മുസ്ലിം പ്രവിശ്യയിലേക്കും അവർ പകർത്തിയ ഓരോ പ്രതി അയച്ചു, മാത്രമല്ല മറ്റെല്ലാ ഖുറാനിക രേഖകളും, അത് അപൂർണ്ണമായ കയ്യെഴുത്തു രേഖകൾ ആയാലും സമ്പൂർണ്ണ പ്രതികൾ ആയാലും, കത്തിച്ചു കളയാനും ഉത്തരവിട്ടു. 



No comments:

Post a Comment

"രക്തരഹിതമായ മക്കവിജയം"

അബു ഹുറൈറ പറഞ്ഞത്:  "ആരെയൊക്കെയാണോ അവര് മുന്നിൽ കണ്ടത്, അവരൊക്കെ കൊല ചെയ്യപ്പെട്ടു. നബി അസ് സഫ കുന്നു കയറി. അൻസാറും അവിടെ വന്നു കുന്നിന...