Sunday, June 11, 2023

"രക്തരഹിതമായ മക്കവിജയം"

അബു ഹുറൈറ പറഞ്ഞത്: 

"ആരെയൊക്കെയാണോ അവര് മുന്നിൽ കണ്ടത്, അവരൊക്കെ കൊല ചെയ്യപ്പെട്ടു. നബി അസ് സഫ കുന്നു കയറി. അൻസാറും അവിടെ വന്നു കുന്നിന് ചുറ്റും എത്തി. അപ്പോൾ അബു സൂഫ്യാൻ അവിടെ എത്തിയിട്ട് പറഞ്ഞു: നബിയേ, ഖുറൈശികൾ നശിച്ചു കഴിഞ്ഞു. ഖുറൈശി ഗോത്രത്തിലെ ഒരു അംഗം പോലും ഇന്നേ ദിവസത്തെ അതിജീവിയ്ക്കില്ല. നബി പറഞ്ഞു: ആരാണോ അബു സൂഫ്യാന്റെ ഭവനത്തിൽ കാണപ്പെടുന്നത്, ആരാണോ ആയുധം താഴെ വയ്ക്കുന്നത്, ആരാണോ വീട് അടച്ച് ഇരിക്കുന്നത്, അവര് സുരക്ഷിതരായിരിക്കും. അപ്പോൾ അൻസാരികൾ പറഞ്ഞു: ഈ മനുഷ്യനെ സ്വന്തം കുടുംബത്തോടും നഗരത്തോടും ഉള്ള കരുണ സ്വാധീനിച്ചിരിക്കുന്നു." 

(സഹീഹ് മുസ്ലിം 1780c)

https://sunnah.com/muslim:1780c

"ഫാഷിസ്റ്റ് കടന്നു കയറ്റത്തെ ചെറുത്ത സോവിയറ്റ് പ്രതിരോധം"

ഹിറ്റ്ലറും സ്റ്റാലിനും സഖ്യകക്ഷികൾ ആയിട്ടാണ് 1939 ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചത്. പറഞ്ഞുറപ്പിച്ചത് പ്രകാരം രണ്ടുവശങ്ങളിൽ നിന്നും അവർ പോളണ്ടിനെ കയ്യേറി. ഇതിൽ നാടകീയമായ ഒരു ഭാഗം, മുൻകൂർ പറഞ്ഞു ഉറപ്പിച്ച പ്രകാരം ബ്രെസ്റ്റ് നഗരം ഹിറ്റ്ലർ സോവിയറ്റുകള്ക്ക് കൈമാറി. അതിന്റെ ഭാഗമായി സോവിയറ്റ് പടയും നാത്സി പടയും ഒരുമിച്ച് പരേഡ് നടത്തി. നാത്സി സൈന്യം സോവിയറ്റ് ഓഫീസർമാർക്ക് സല്യൂട്ട് കൊടുക്കുന്ന സീൻ ഒക്കെ ഫോട്ടോ ഉണ്ട്.

യുദ്ധത്തിന്റെ മൂന്നിൽ ഒന്നു സമയം ഹിറ്റ്ലർ സ്റ്റാലിൻ ഭായി-ഭായി ആയിരുന്നു. ജർമ്മൻ സാങ്കേതിക വിദ്യയ്ക്ക് പകരമായി പാശ്ചാത്യരെ ആക്രമിക്കാനുള്ള പല വിഭവങ്ങളും ഹിറ്റ്ലർക്ക് കൊടുത്തത് സോവിയറ്റ് യൂണിയൻ ആണ്. 1940 ൽ ഒരു സമയം ഔദ്യോഗികമായി സോവിയറ്റ് യൂണിയൻ ആക്സിസ് സഖ്യത്തിൽ ചേരുന്നതിനെപ്പറ്റി ചർച്ച നടന്നിരുന്നു.

1941 ൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ പിന്നിൽ നിന്നും കുത്തുന്നത് വരെ ഇത് തുടർന്നു. അതിനാൽ പണ്ട് സോവിയറ്റ് യൂണിയനും ഇപ്പോൾ റഷ്യയ്ക്കും രണ്ടാം ലോകയുദ്ധം തുടങ്ങിയത് 1941 ൽ മാത്രമാണ്. അതിന് മുൻപുള്ള രണ്ട് വർഷം മായ്ച്ചു കളഞ്ഞു.

ഇതൊക്കെ ആണ് സോവിയറ്റ് യൂണിയന്റെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം. ഹിറ്റ്ലറുടെ "നാഷണൽ സോഷ്യലിസം" (നാത്സിസം) പാശ്ചാത്യരുടെ ബൂർഷ്വാ കാപ്പിറ്റലിസത്തേക്കാൾ ഭേദമാണ് എന്നു സോവിയറ്റ് അധികാരികൾ പറഞ്ഞു നടന്ന രണ്ട് വർഷങ്ങൾ. 

നിഖ്യാ സുനഹദോസിൽ ഇൻജീൽ കത്തിച്ചോ?

വാദം: നിഖ്യാ സുനഹദോസിൽ ആണ് യേശുവിനെ ദൈവപുത്രനാക്കിയതും അതുവരെയുള്ള ബൈബിളുകൾ കത്തിച്ചു കളഞ്ഞ് പുതിയ സുവിശേഷങ്ങൾ രചിച്ചതും. 

മറുപടി: നിഖ്യാ സൂനഹദോസ് ഏഡി 325ൽ ആയിരുന്നു. അതായത് മുഹമ്മദ് ജനിക്കുന്നതിന് മൂന്ന് നൂറ്റാണ്ട് മുൻപ് ഇൻജീൽ നഷ്ടപ്പെട്ടു പോയി എന്നാണ് വാദം. അതായത് ഏഴാം നൂറ്റാണ്ടിൽ ഖുറാൻ അവതരിക്കുമ്പോൾ ക്രിസ്ത്യാനികളുടെ കയ്യിൽ ഉള്ള ഇൻജീൽ വെറും ഫ്രോഡ് ആണ്. 

ഇനി ഖുറാൻ എന്താണ് പറയുന്നത് എന്നു നോക്കാം. 

(5:47) "ഇഞ്ചീലിന്റെ അനുയായികള്‍ അല്ലാഹു അതിലവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തട്ടെ. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാകുന്നു അധര്‍മികള്‍."

(4:47) "ഹേ വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍"

(5:48) "(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌.( അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു."

അതായത് ഖുറാന്റെ നിലപാട് അനുസരിച്ച് ഒറിജിനൽ ഇൻജീൽ നിഖ്യാ സൂനഹദോസിന് മുന്നൂറ് വർഷത്തിന് ശേഷവും നിലവിലുണ്ട്.

മാത്രമല്ല ഖുറാന്റെ നിലപാടിൽ ഇൻജീലീന്റെ അനുയായികളായ ക്രിസ്ത്യൻ സമുദായത്തെ സംബന്ധിച്ച് ഖുറാന്റെ അവതരണത്തിന് ശേഷം പോലും ആ ഇൻജീൽ ആധികാരികവും ആണ്.

ഇവിടെ കാണുന്ന വാദത്തിൽ മൂന്നാം നൂറ്റാണ്ടിൽ ഇൻജീൽ കത്തിച്ചു കളഞ്ഞു ഫേക്ക് മതത്തിലേക്ക് മാറിയവരാണ് ക്രിസ്ത്യാനികൾ. അപ്പോൾ അവരെ ഏഴാം നൂറ്റാണ്ടിൽ ഖുറാൻ "അഹ്ലുൽ കിത്താബ്" എന്നു വിളിക്കുന്നത് പോലും തികച്ചും പരിഹാസ്യമാണ്.

ഖുറാനെ വെല്ലുന്ന ഇനം മുസ്ലിം ആയി മാറുകയാണോ ചിലർ? 

"സംരക്ഷിതമായ ഖുറാൻ"

(ഒരു സ്വന്തം പരിഭാഷ)

(ബുഖാരി 4987) അനസ് ബിൻ മാലിക് പറയുന്നു: സിറിയയിലെയും ഇറാക്കിലെയും ആളുകൾ അർമീനിയയും അസർബൈജാനും കീഴടക്കാനായി യുദ്ധം ചെയ്യുന്ന കാലത്ത് ഹുദൈഫ ബിൻ അൽ-യമൻ ഉസ്മാന്റെ അടുക്കൽ വന്നു. ഹുദൈഫയെ അവർ (സിറിയക്കാരും ഇറാഖികളും) ഖുറാൻ ഓതുന്നതിലെ വ്യത്യാസങ്ങൾ ഭയപ്പെടുത്തി. അതിനാൽ അദ്ദേഹം ഉസ്മാനോട് പറഞ്ഞു: "ഉസ്മാനേ, വിശ്വാസികളുടെ നേതാവേ, ജൂതരും ക്രിസ്ത്യാനികളും മുൻപ് ചെയ്തത് പോലെ കിത്താബിനെ സംബന്ധിച്ച് വ്യത്യസ്തരാകുന്നതിന് മുൻപ് ഈ ഉമ്മത്തിനെ താങ്കൾ രക്ഷിക്കുക". 

അതിനാൽ ഉസ്മാൻ ഹഫ്സയ്ക്ക് സന്ദേശം അയച്ചു: "ഖുറാന്റെ കയ്യെഴുത്തു രേഖകൾ ഞങ്ങൾക്ക് അയച്ചു തരുക, ഞങ്ങൾ ആ രേഖകൾ സമ്പൂർണ്ണ പ്രതികൾ ആയി ശേഖരിച്ച ശേഷം തിരിച്ചു തരാം". ഹഫ്സ അത് അയച്ചു കൊടുത്തു. ഉസ്മാൻ തുടർന്ന് സഈദ് ബിൻ താബിത്, അബ്ദുല്ല ബിൻ അസ്സുബൈർ, സഈദ് ബിൻ അൽ-അസ്, അബ്ദുറഹ്മാൻ ബിൻ ഹരിത് ബിൻ ഹിഷാം എന്നിവരോട് കയ്യെഴുത്തു രേഖകളെ സമ്പൂർണ്ണ പ്രതികൾ ആയി തിരുത്തി എഴുതാൻ കൽപ്പിച്ചു. 

ഉസ്മാൻ അതിലെ മൂന്ന് ഖുറൈശികളോട് പറഞ്ഞു: "നിങ്ങൾ ഖുറാന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ച് സഈദ് ബിൻ താബിതുമായി വിയോജിക്കുക ആണെങ്കിൽ ആ ഭാഗം ഖുറൈശികളുടെ ഭാഷാശൈലിയിൽ എഴുതുക, കാരണം അവരുടെ ഭാഷയിൽ ആണ് ഖുറാൻ അവതരിച്ചത്."

അവർ അങ്ങനെ ചെയ്തു. അങ്ങനെ പല കോപ്പികൾ അവർ എഴുതി ഉണ്ടാക്കിയപ്പോൾ ഉസ്മാൻ കയ്യെഴുത്തു പ്രതികൾ ഹഫ്സയ്ക്ക് തിരികെ അയച്ചു. ഉസ്മാൻ ഓരോ മുസ്ലിം പ്രവിശ്യയിലേക്കും അവർ പകർത്തിയ ഓരോ പ്രതി അയച്ചു, മാത്രമല്ല മറ്റെല്ലാ ഖുറാനിക രേഖകളും, അത് അപൂർണ്ണമായ കയ്യെഴുത്തു രേഖകൾ ആയാലും സമ്പൂർണ്ണ പ്രതികൾ ആയാലും, കത്തിച്ചു കളയാനും ഉത്തരവിട്ടു. 



"രക്തരഹിതമായ മക്കവിജയം"

അബു ഹുറൈറ പറഞ്ഞത്:  "ആരെയൊക്കെയാണോ അവര് മുന്നിൽ കണ്ടത്, അവരൊക്കെ കൊല ചെയ്യപ്പെട്ടു. നബി അസ് സഫ കുന്നു കയറി. അൻസാറും അവിടെ വന്നു കുന്നിന...